താമരശ്ശേരി : സംസ്ഥാന സകൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടി കട്ടിപ്പാറ സ്വദേശിനിയായ കൃഷ്ണ എസ് രാജ്. ഹയർസെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിലാണ് കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ കൃഷ്ണ എ ഗ്രേഡ് കരസ്ഥമാക്കിയത്
ആശുപത്രി കിടക്കയിൽ നിന്നാണ് കൃഷണ കലോത്സവ വേദിയിലെത്തി മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.
മത്സരത്തിൽ പങ്കെടുക്കാനായി കൊല്ലത്തെത്തിയ കൃഷ്ണയ്ക്ക് ഓർക്കാപ്പുറത്താണ് പനി പിടിപെട്ടത്, ആശുപത്രി കിടക്കയിൽ നിന്നാണ്
കൃഷണ കലോത്സവ വേദിയിലെത്തി
മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.
മത്സരത്തിൽ പങ്കെടുക്കാനായി
കൊല്ലത്തെത്തിയ കൃഷ്ണയ്ക്ക്
ഓർക്കാപ്പുറത്താണ് പനി പിടിപെട്ടത്,
പനി കൂടിയതോടെ കൃഷ്ണ ബിപി
കുറഞ്ഞു തലകറങ്ങി വീണു,
ഇതോടെ ജില്ലാ
ആശുപത്രിയിലെത്തിച്ചു.
ഉച്ചയ്ക്ക്
ശേഷമായിരുന്നു കൃഷ്ണയുടെ
മത്സരം, വൈകിട്ടുവരെ
ആശുപത്രിയിൽ കിടക്കണമെന്നു
ഡോക്ടർ പറഞ്ഞു, മത്സരിച്ചേ പറ്റൂ
എന്നു കൃഷ്ണയും ഒടുവിൽ
ഇൻജക്ഷനും നെബുലൈസേഷനും
നൽകി വേദിയിലേക്ക്, പനിയുടെ
ക്ഷീണമൊന്നും കൃഷ്ണയുടെ
മോണോ ആക്ടിനെ ബാധിച്ചില്ല.
കടുത്ത പനിയെ തുടർന്ന് ആശുപത്രി
കിടക്കയിൽ കിടന്നയാൾ
സ്റ്റേജിലെത്തിയതോടെ
ക്ലിയോപാട്രയായി തകർത്താടുകയായിരുന്നു.
കൃഷ്ണയുടെ ഉഗ്രൻ പ്രകടനത്തിന്
എ ഗ്രേഡും ലഭിച്ചു.
മത്സരം
കഴിഞ്ഞയുടൻ വീണ്ടും
ആശുപത്രിയിലേക്ക്എ ഗ്രേഡും ലഭിച്ചു. മത്സരം കഴിഞ്ഞയുടൻ വീണ്ടും ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു.കട്ടിപ്പാറ പുളിയ്ക്കൽ ശിവരാജന്റെയും ശബ്ലയുടെയും മകളാണ് കൃഷ്ണ. മൂന്നാം ക്ലാസ്സ് മുതൽ തന്നെ മോണോ ആക്ട് മത്സരങ്ങളിൽ പങ്കെടുത്ത് വരുന്നു. സത്യൻ മുദ്രയാണ് ഗുരു. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ കലകളിലും കൃഷണ കഴിവ് തെളിയിച്ചിട്ടുണ്ട്.
Post a Comment