കൂടരഞ്ഞി :
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ടുറിസം കേന്ദ്രങ്ങൾ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നായാടം പൊയിൽ അങ്ങാടിയിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചുകൊണ്ട് എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായ പരിപാടി യിൽ
വാർഡ് മെമ്പർ ജെറീന റോയി സ്വാഗതം ആശംസിച്ചു.
ചടങ്ങിൽആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വാർഡ് മെമ്പർമാരായ ബോബി ഷിബു, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളിഎന്നിവരും പൊതു ജനങ്ങളും പങ്കെടുത്തു.
വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നന്ദിയും പറഞ്ഞു.
Post a Comment