കോടഞ്ചേരി :
ജൈവ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായി സംസ്കരണത്തിനായി വിവിധങ്ങളായ പദ്ധതികൾ ആസൂത്രം ചെയ്തും വിവിധ തലങ്ങളിലുള്ള
ബോധവൽക്കരണ പരിപാടികൾ വ്യാപാരികളുടെ ക്ലസ്റ്റർ യോഗങ്ങൾ , വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ , സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ , റാലികൾ , തെരുവുനടകങ്ങൾ , പ്ലാഷ് മോബ് , ക്വിസ് കോമ്പറ്റീഷനുകൾ , മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങൾ വിവിധ എൻഎസ്എസ് യൂണിറ്റുകളുമായി സഹകരിച്ചുകൊണ്ട് സ്നേഹാരാമം പദ്ധതി നടപ്പിലാക്കൽ ,
ഹരിത കർമ്മ സേനാംഗങ്ങളെ ഉപയോഗപ്പെടുത്തി മുഴുവൻ വീടുകളിൽ നിന്നും അജൈവമാലിന്യങ്ങൾ മാസം തോറും ശേഖരിക്കൽ , ശാസ്ത്രീയ സംസ്കാരത്തിന് കയറ്റി അയക്കൽ ,

അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുവാൻ ആവശ്യമായ നടപടികൾ , പരിശോധനകൾ , കുറ്റക്കാരായ വരെ കണ്ടെത്തുവാൻ സഹായിക്കുന്നവർക്ക് പാതിതോഷികം , കുറ്റകാർക്ക് ഫൈൻ അടക്കമുള്ള ശിക്ഷ നടപടികൾ
തുടങ്ങി വിവിധ തലങ്ങളിലുള്ള ബോധവൽക്കരണ പരിപാടികളിലൂടെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക് എത്തിച്ചിരിക്കുകയാണ്

എല്ലാമാസവും ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പൊതുവിടങ്ങളിലും വീടുകളിലുമുള്ള അജയ്‌വ മാലിന്യങ്ങൾ ശേഖരിക്കുകയും തരംതിരിക്കുകയും കയറ്റിയക്കുകയും ചെയ്തുവരുന്നു

പട്ടികവർഗ്ഗ സങ്കേതങ്ങളിലെ യൂസർ ഫിസ് നൽകുവാൻ ആവശ്യമായ പദ്ധതി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നു

സുചിത്വ മിഷനുമായി സഹകരിച്ചുകൊണ്ട് സ്വച്ഛഭാരത മിഷൻ (SBM) ഫണ്ട് ഉപയോഗിച്ചുകൊണ്ട് പൊതുവിടങ്ങളിൽ ശൗചാലയങ്ങൾ , സ്കൂളുകളിൽ ശൗചാലയം കോംപ്ലക്സുകൾ എന്നിവ നിർമിച്ചും പൊതു പങ്കാളിത്തത്തോടുകൂടി നെല്ലിപ്പൊയിൽ , വലിയ കൊല്ലി അങ്ങാടികൾ സൗന്ദര്യവൽക്കരിച്ചും ആണ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സുചിത്വ പദവിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്
ദ്രവമാലിന്യ സംസ്കരണത്തിനായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് മതി ഉൾപ്പെടുത്തി സോപ്പിറ്റുകൾ നിർമ്മിച്ചു ജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിനായി റിംഗ് കമ്പോസ്റ്റുകൾ സ്ഥാപിച്ചും


കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ശുചിത്വ പ്രഖ്യാപനയോഗം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ് ഉദ്ഘാടനം ചെയ്തു ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ മുഖ്യാതിഥിയായിരുന്നു
 ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ ബിന്ദു ജോർജ് വാസുദേവൻ ഞാറ്റുകാലായി റോസമ്മ കൈത്തുങ്കൽ വനജ വിജയൻ റോസിലി മാത്യു സൂസൻ കോഴ പ്ലാക്കൻ ലീലാമ്മ കണ്ടത്തിൽ ഷാജി മുട്ടത്ത് ചിന്നമ്മ വായിക്കാട്ട് റീന സാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

 ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ നന്ദിയും അർപ്പിച്ചു .

ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രദാസ്, വി ഇ ഓ വിനോദ് വർഗീസ് , ജിത്തു ജോർജ് , ഹരിത കർമ്മ സേന പ്രസിഡണ്ട് അനു ലാലു മണിമലയിൽ , സെക്രട്ടറി സ്മിത രാജേഷ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post