തിരുവമ്പാടി :
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനുവരി 20 ന് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ നടക്കുന്ന "മനുഷ്യച്ചങ്ങല" യുടെ പ്രചരണത്തിന്റെ ഭാഗമായി
ഡിവൈഎഫ്ഐ തിരുവമ്പാടി വെസ്റ്റ് മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
ചെറുപ്രയിൽ നിന്നും ആരംഭിച്ച ജാഥ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആതിര ഉദ്ഘാടനം ചെയ്തു.
മരക്കാട്ടുപുറം, താഴെ തിരുവമ്പാടി പ്രദേശങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവമ്പാടി ടൗണിൽ അവസാനിച്ച ജാഥയുടെ സമാപന സമ്മേളനത്തിൽ ബ്ലോക്ക് സെക്രട്ടറി ഇ.അരുൺ സംസാരിച്ചു.
ജാഥയ്ക്ക് ക്യാപ്റ്റൻ റിയാസ് പി.എസ്, വൈ: ക്യാപ്റ്റൻ അഞ്ജലി.കെ, പൈലറ്റ് അരുൺ ഉണ്ണി.എസ്, മാനേജർ നിസാമുദീൻ പി. ജെ എന്നിവർ നേതൃത്വം നൽകി.
Post a Comment