മുക്കം നഗരസഭാതല ഏൽ പി കായിക മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ മാസ്റ്ററിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
ഓമശ്ശേരി :
മുക്കം നഗരസഭാതലത്തിൽ നടന്ന എൽ പി കായിക മേളയിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തുടർച്ചയായ രണ്ടാം വർഷമാണ് വേനപ്പാറ യു പി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം നേടുന്നത്.
പെൺകുട്ടികളുടെ എൽ പി മിനി , എൽ പി കിഡ്ഡീസ് വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ആയിഷയും രണ്ടാം ക്ലാസ് വിദ്യാർഥിനി അഫ്രിൻ സബ എന്നിവർ എൽപി കിഡ്ഡീസ്, എൽ പി മിനി വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാരുമായി.
കായികമേള ഓവറോൾ കിരീടം വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിനുവേണ്ടി പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു, വിമൽ വിനോയി , പി എം ഷാനിൽ, ഡോൺ ജോസ് , എബി തോമസ്, നമിത ജോസഫും കായിക താരങ്ങളും ചേർന്ന് മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി.
Post a Comment