കോടഞ്ചേരി :
ഇടുക്കി അണക്കരയിൽ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീരമേളയായ പടവ് 2024ൽ ക്ഷീരവികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി യിൽ നിന്നും സംസ്ഥാന ത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോക്ടർ വർഗീസ് കുര്യൻ അവാർഡ് മൈക്കാവ് സംഘം പ്രിസിഡന്റ് തോമസ് ജോൺ ഞാളിയത്ത്, സെക്രട്ടറി ജിതിൻ ജെയിംസ്, കൊടുവള്ളി ക്ഷീരവികസന ഓഫീസർ റെജിമോൾ ജോർജ്,കർഷകർ, ജീവനക്കാർ,ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.
യോഗത്തിൽ വാഴൂർ സോമൻ (പീരുമേട് എം എൽ എ), പ്രണബ് ജ്യോതികുമാർ ഐ എ എസ് ( സെക്രട്ടറി ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് ) കെ എസ് മണി (മിൽമ ചെർമാൻമാൻ) ശാലിനി ഗോപിനാഥ് (ജോയിൻ്റ് ഡയറക്ടർ) കെ ശ്രീകുമാർ (ചെയർമാൻ കേരള ഫീഡ്സ്) കെ ടി ബിനു ( പ്രസിഡണ്ട് ഇടുക്കി ജില്ലാ പഞ്ചായത്ത്) വി പി ഉണ്ണികൃഷ്ണൻ (ചെയർമാൻ കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ്) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
إرسال تعليق