കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 61 - ാം വാർഷികാഘോഷവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരായ  ബീന ജേക്കബ് ,  ഇമ്മാനുവൽ വി എം ,  ബെന്നി സെബാസ്റ്റ്യൻ എന്നിവർക്കുള്ള യാത്രയയപ്പും നടത്തി.

 സ്കൂൾ മാനേജർ റവ ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച പ്രൗഢഗംഭീരമായ ചടങ്ങ് ,  കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ആദർശ് ജോസഫ്  ഉദ്ഘാടനം ചെയ്തു.   

കോർപറേറ്റ് മാനേജർ റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. 

സ്കൂൾ പ്രിൻസിപ്പാൾ  ബോബി ജോർജ്  സ്വാഗതം ആശംസിക്കുകയും  ഹെഡ്മാസ്റ്റർ  സജി ജോൺ 2023 - 24 അധ്യയന വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

 വി എസ്. രവീന്ദ്രൻ ( ആരോഗ്യ -  വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ) ,  ജോസ് മോൻ മാവറ ( വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ) , സിസ്റ്റർ. ലൗലി ടി ജോർജ് ( ഹെഡ്മിസ്ട്രസ് ) , ജോസ് ഞാവള്ളിൽ ( പി ടി എ  പ്രസിഡൻ്റ് ) ,  ജീജ ജോസഫ് ( എം പി ടി എ പ്രസിഡൻ്റ് ),   സജി മാത്യു ( അധ്യാപക പ്രതിനിധി ) , കുമാരി. ലിയ കെ ബാബു ( വിദ്യാർഥി പ്രതിനിധി) എന്നിവർ ആശംസകളർപ്പിച്ചു.

 ടീന മാത്യു ചടങ്ങിന് നന്ദി പറഞ്ഞു.
പൊതുചടങ്ങിനു ശേഷം കുട്ടികളുടെ ആകർഷകമായ കലാപരിപാടികൾ നടന്നു.

Post a Comment

Previous Post Next Post