തിരുവമ്പാടി :
ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ മിസ്റ്റ് ടീമിൻ്റെയും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് രാത്രികാല മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.
സാംക്രമിക രോഗങ്ങളെ കുറിച്ച് ഡോ. ജാഫ്രിക്ക് (മെഡിക്കൽ ഓഫീസർ മിസ്റ്റ്) ബോധവൽക്കരണ ക്ലാസ്സുനടത്തി.കുഷ്ഠരോഗം, മന്ത്, മലമ്പനി എന്നീ രോഗങ്ങളുടെ സ്ക്രീനിംഗും നടത്തി.
തിരുവമ്പാടി ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് കെഎ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അംഗങ്ങളായ ലിസി എബ്രഹാം ,റംല ചോലക്കൽ,വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ എന്നിവർ സംസാരിച്ചു.
മെഡിക്കൽ ക്യാമ്പിന് ഡോ. ജാഫ്രിക് ,ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജുല , ജി നീതു , ഷാജു കെ , ശ്രീജിത്ത് കെ ബി, മുഹമ്മദ് മുസ്തഫ ഖാൻഎന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment