വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മികവുത്സവങ്ങളുടെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ നിർവഹിക്കുന്നു.


ഓമശ്ശേരി :
അക്കാദമിക പ്രവർത്തനങ്ങളിൽ മികച്ച സാമൂഹ്യ പങ്കാളിത്തം ഉറപ്പുവരുത്തുക വിദ്യാലയമികവുകൾ പരമാവധി ആളുകളുമായി പങ്കുവെക്കുക എന്നീ ലക്ഷ്യങ്ങളോടെ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ മികവുത്സവങ്ങളും പ്രാദേശിക പി ടി എ യോഗങ്ങളും ആരംഭിച്ചു.



വിദ്യാലയത്തിൻ്റെ കലാകായിക ശാസ്ത്രമേളകളിലെ വിജയങ്ങൾ, എൽ എസ് എസ്, യു എസ് എസ്, ന്യൂമാത്സ് സംസ്കൃതം ഉറുദു അറബിക് സ്കോളർഷിപ്പുകളിലെയും മറ്റ് മത്സരങ്ങളിലെയും മികച്ച വിജയങ്ങളിലൂടെ പഠന രംഗത്തുണ്ടായ മുന്നേറ്റം ,ഭൗതിക സാഹചര്യങ്ങളിലുങ്ങായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളുമെല്ലാം പൊതു സമൂഹത്തിന് വിലയിരുത്താൻ കഴിയുന്ന വിധത്തിലാണ് പ്രാദേശികമായി മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നത്.
അമ്പലത്തിങ്ങൽ നടന്ന ആദ്യ മികവുത്സവ പരിപാടിയുടെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആയിഷ സി എ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, ഫ്രാൻസീസ് കുമ്മായത്തൊട്ടിയിൽ ബിജു കൊട്ടാരത്തിൽ ഭാവന വിനോദ്  അധ്യാപകരായ ബിജു മാത്യു ,സി കെ ബിജില വിദ്യാർഥി പ്രതിനിധി ഹന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
സിദീഖ് ഒടുക്കത്തി പൊയിൽ ഫൗസിയ അഷ്റഫ് അധ്യാപകരായഎബി തോമസ് ഷാനിൽ പി എം ,ഷബ്ന എം എ എന്നിവർ നേതൃത്വം നൽകി.
പ്രാദേശികമായി സംഘടിപ്പിക്കുന്ന മികവുത്സവങ്ങൾക്ക് മുന്നോടിയായി അധ്യാപകരുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശന പരിപാടികളും നടന്നുവരുന്നു.
വിദ്യാലയ മികവുകളുടെ പ്രദർശനവും വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

Post a Comment

أحدث أقدم