തിരുവമ്പാടി:
തിരുവമ്പാടിയിൽ കൊട്ടി ഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ ആനക്കാംപൊയിൽ - കള്ളാടി- മേപ്പാടി തുരങ്ക പാത ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം തുരങ്ക പാതയുടെ പേര് പറഞ്ഞ് രാഷ്ട്രീയം കളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജന:സെക്രട്ടറി ജിതിൻ പല്ലാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി യു.സി അജ്മൽ അധ്യക്ഷത വഹിച്ചു.
മുൻ മണ്ഡലം പ്രസിഡന്റ് യു.സി.അജ്മൽലിൻ്റെ പക്കൽ നിന്നും മിൻസ് ബൂക്ക് ഏറ്റ് വാങ്ങി യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലത്തിൻ്റെ പുതിയ പ്രസിഡൻ്റായി അമൽ ടി. ജെയിംസ് നെടുങ്കല്ലോൽ ചുമതലയേറ്റു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ലിബിൻ ബെൻ, അഡ്വ: ജെഫ്റിൻ കുരീക്കാട്ടിൽ, ലിബിൻ അമ്പാട്ട്, ആഡ്ലിൻ ഒരക്കുഴിയിൽ, സക്കീർ മറിയപ്പുറം, അർജുൻ തങ്കച്ചൻ മറ്റത്തിൽ, മെൽവിൻ തുറുവേലിൽ, ബൂത്ത് പ്രസിഡന്റ് അബ്രഹാം വടയാറ്റ്കുന്നോൽ, ജോർജ് കുര്യൻ ആലപ്പാട്ട്, ജംഷാദ് പൂളക്കച്ചാലിൽ പ്രസംഗിച്ചു.
Post a Comment