മൂഴിക്കൽ: 
കർഷകസംഘം ചെലവൂർ മേഖലാ സമ്മേളനം, കാളാണ്ടിത്താഴം ദർശനം ഹാളിൽ വച്ച് നടന്നു. സ്വാഗതസംഘം ചെയർമാൻ എംപി ഹമീദ് സ്വാഗതം പറഞ്ഞു



സമ്മേളനം കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം  സത്യൻ മാഷ് ഉദ്ഘാടനം ചെയ്തു.
 കർഷകസംഘം മേഖലാ ട്രഷറർ ബി. സോമൻ രക്തസാക്ഷി പ്രമേയവും, മേഖലാ കമ്മിറ്റി അംഗം, പി. എം. ശിവപ്രസാദ്. അനുശോചന പ്രമേയവും അവതരിപ്പിച്ചു.

 മേഖലാ സെക്രട്ടറി കുര്യൻ ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.
 കൃഷി ഓഫീസർ അഥീന, കൃഷിയെ സംബന്ധിച്ച ക്ലാസ് എടുത്തു.
 ചെലവൂർ മേഖലയിലെ മികച്ച കർഷകരായ, ഹരിദാസൻ വിരുപ്പിൽ, ബാപ്പു മൂഴിക്കൽ  എന്നിവരെ ആദരിച്ചു ഷാൾ അണിയിച്ചു.
 വിരുപ്പിൽ പാടശേഖരത്തിലേക്കുള്ള കനാൽ നിർമാണവും, വിരുപ്പിൽ  വഴി മൂഴിക്കലിലേക്കുള്ള  തോടിന്റെ ആഴവും വിസ്തൃതിയും നിലനിർത്തി സംരക്ഷണഭിത്തി കെട്ടണമെന്നും, ചെലവൂർ വില്ലേജിൽ പുതിയ കൃഷിഭവൻ ആരംഭിക്കണമെന്നും കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്ന വിത്തുകളുടെയും തൈകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും, മൂഴിക്കൽ വെറ്റിനറി സബ് സെന്ററിന്റെ പ്രവർത്തനം കാലോചിതമായി പരിഷ്കരിച്ച് മൂ ഴിക്കലിൽ തന്നെ നിലനിർത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. കർഷകസംഘം ഏരിയ കമ്മിറ്റിയംഗം ജിജേഷ് മലാപ്പറമ്പ്  വിശദീകരണ പ്രസംഗം നടത്തി.
 ചർച്ചയ്ക്കും മറുപടിക്കും ശേഷം
 കർഷകസംഘം ചെലവൂർ മേഖലാ സെക്രട്ടറിയായി കുര്യൻ ജോണിനെയും, പ്രസിഡണ്ടായി വി ടി ദേവരാജനെയും, ജോയിന്റ് സെക്രട്ടറിയായി, പി എം ശിവപ്രസാദിനെയും, പിടി മുരളീധരനെയും, വൈസ് പ്രസിഡണ്ടായി പി കെ ശാലിനിയെയും, ഹരിദാസനെയും, ട്രഷററായി ബി സോമനെയും സമ്മേളനം തിരഞ്ഞെടുത്തു.

Post a Comment

أحدث أقدم