തിരുവമ്പാടി :
മാറി മാറി വരുന്ന യുഡിഫ് മെമ്പർ മാരുടെ വികസന മുരടിപ്പിനും കെടുകാര്യസ്ഥ ക്കും എതിരെ കക്കുണ്ട് ജനകീയ മുന്നണിയുടെ നേത്രത്വത്തിൽ നടന്ന ജാഥയിൽ വൻ ജനപങ്കാളിത്തം ഉണ്ടായി.
തെളിനീർ ഒഴുകും നവകേരളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കക്കുണ്ട്-മണ്ണുഞ്ഞി തോട് നന്നാക്കിയില്ല. തൊടുകളിൽ മാലിന്യം അടിഞ്ഞു കൂടി രോഗം പടരുന്നതിനു കാരണമാകുന്നു,
കക്കുണ്ട് -മണ്ണുഞ്ഞി റോഡ്, കുഴിമണ്ണിൽ പടി - വയലോരം റോഡ്, ഏട്ടുവീട്ടിൽ-അർവിറ്റി റോഡ്, മണ്ണുഞ്ഞി-തൊണ്ടൂർ കണ്ടി റോഡ് തുടങ്ങിയ റോഡുകൾ കാൽ നട പോലും പറ്റാത്ത അവസ്ഥ ആയി. അടുത്ത് പണി കഴിഞ്ഞ വഴിയോര വിശ്രമ മന്ദിരം ഒരു കോടി രൂപ മുതൽ മുടക്കി നിർമിക്കുകയും. ഗുണനിലവാരമില്ലാത്ത പൈപ്പുകളും ക്ളോസറ്റുകളും ഉപയോഗിക്കാൻ കഴിയാതെ കിടക്കുന്നു,ടൗണിലെ ഓവുച്ചാലുകൾ വേസ്റ്റ് കോരി വിർത്തിയാക്കിട്ടില്ല. ബസ്റ്റാന്റിന് പിന്നിൽ ഉള്ള ഓവുച്ചാല് നിർമ്മിക്കുന്നതിനുആവശ്യമായ നടപടികൾ സ്വീകരിച്ചില്ല. വർഷങ്ങളായി വഴിവിളക്കുകൾ കത്തുന്നില്ല .ഇതുകാരണം രാത്രി ആയാൽ ചില സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ആഴിഞ്ഞാട്ടമാണ്. മാലിന്യ സംസ്കരണ പ്ലാന്റ് ശ്രദ്ധിക്കാതെ കോടിക്കണക്കിനു വരുന്ന ഉപകരണങ്ങൾ നശിക്കുന്നതും ജനാരോക്ഷത്തിന് കാരണമായി.വാർഡിൽ ആകെ കാട്ടു പന്നി ശല്യം രൂക്ഷമാണ്. സംസ്ഥാന സർക്കാർ പഞ്ചായത്ത് പ്രസിഡന്റ് മാർക്ക് നൽകിയ കാട്ടു പന്നികളെ വെടിവെക്കുന്നതിന് ഉത്തരവിടുന്നതിനുള്ള അധികാരം കാര്യക്ഷമായി m.പാനൽ ഷൂട്ടർ മാരെ ഉപയോഗപെടുത്തി വാർഡിലെ കർഷകരുടെ കൃഷി സംരക്ഷിക്കാൻ പഞ്ചായത്തിന് കഴിയുന്നില്ല.കോടിക്കണക്കിനു ഫണ്ടുകൾ ലാപ്സ് ആക്കി കളയുന്ന പഞ്ചായത്തിനെതിരെ ജനരോഷം ഉയരുകതന്നെ വേണം.അബ്ദു സമദ് കുണ്ടോട്ടിപ്പറമ്പൻ അധ്യക്ഷത വഹിച്ചയോഗത്തിൽ. ജമീഷ് ഇളoത്തുരുത്തിൽ ഉത്ഘാടനം ചെയ്തു, അബ്ദുറഹിമാൻ സ്വാഗതവും, ഷഹർബാൻ നന്ദിയും പറഞ്ഞു.മനാഫ് വാക്യൻ, നിസാമുദ്ധീൻ പിജെ, ഷാജഹാൻ താന്നി, ബാബു മാളിയേക്കൽ, നിഷ, ആതിരടീച്ചർ, ടിന്റു,സണ്ണി, പ്രേമരാജൻ, ഭാസ്കരൻ, റസിയ, ഹഫ്‌സത്,സനൂബ്, അബ്ദു, ബാജി, ഷഫീഖ്. എന്നിവർ നേതൃത്വം നൽകി.
إرسال تعليق