കോടഞ്ചേരി :
 നെല്ലിപ്പൊയിൽ OISCA ചാപ്റ്റർ രൂപീകൃതമായിട്ട് പത്തുവർഷം പൂർത്തീകരിച്ചതിന്റെയും, ഓണാഘോഷവും നെല്ലിപ്പൊയിൽ സെൻറ് തോമസ് ജൂബിലി മിഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു. പത്തുവർഷത്തെ OISCA നെല്ലിപ്പൊയിൽ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെപ്പറ്റി അധ്യക്ഷൻ ശ്രീ സാബു അവണൂർ അധ്യക്ഷ പ്രസംഗത്തിൽ വിവരിച്ചു.


OISCA ചാപ്റ്റർ സെക്രട്ടറി ശ്രീ ജിനേഷ് കുര്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.


 ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയ അലക്സ് തോമസ് ചെമ്പകശ്ശേരിക്കും ആറാം വാർഡ് മെമ്പറായ സൂസൻ വർഗീസിനും, എട്ടാം വാർഡ് മെമ്പർ  റോസമ്മ തോമസിനും, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജോഹാൻ ജിനേഷ് കുര്യനെയും പ്രസ്തുത ചടങ്ങിൽ വച്ച് നെല്ലിപ്പൊയിൽ ചാപ്റ്ററിന്റെ ആദരം നൽകി, തുടർന്ന് മെമ്പർമാർക്ക് ആയി നടന്ന വിവിധ ഓണക്കളികൾ നടത്തുകയും വിജയികളായവർക്ക് സമ്മാനദാനം നൽകുകയും ഓണസദ്യയോട് കൂടി പരിപാടികൾ അവസാനിക്കുകയും ചെയ്തു. ആറാം വാർഡ് മെമ്പർ ശ്രീമതി സൂസൻ വർഗീസ് നോർത്ത് സോൺ വൈസ് പ്രസിഡണ്ട് ശ്രീ സെബാസ്റ്റ്യൻ KT, വ്യാപാര വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ പ്രസിഡണ്ട്,ശ്രീ തോമസ് മൂലപ്പറമ്പിൽ OISCA നെല്ലിപ്പൊയിൽ ചാപ്റ്റർ മെമ്പറും നെല്ലിപ്പൊയിൽ വിമല ഹോസ്പിറ്റലിൽ ഡോക്ടറുമായ ഡോക്ടർ പ്രഭാകര എന്നിവർ ചടങ്ങുകൾക്ക് ആശംസകൾ നേർന്നു. ചാപ്റ്റർ ട്രഷറർ ശ്രീ ജിജി കരുവിക്കടയിൽ ആഘോഷ പരിപാടികൾക്ക് നന്ദി അറിയിച്ചു.

Post a Comment

أحدث أقدم