തിരുവമ്പാടി : 
സേക്രഡ് ഹാർട്ട് ഫറോനാ ചർച്ച് പുതിയ വൈദിക മന്ദിരം -ഹൃദയാലയം - ബിഷപ് മാർ  റെമീജിയോസ് ഇഞ്ചനാനിയിൽ ആശിർവദിച്ചു.

 ഇടവകയുടെ 81-ാം വാർഷികത്തോടനുബന്ധിച്ചാണ് ആദ്യ വികാരി ഫാ. ജെയിംസ് മോന്തനാരിയുടെ സ്മാരകമായി വൈദിക മന്ദിരം  നിർമ്മിച്ചത്.


 മലയോര മേഖലയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ വൈദികർ നാടിന് അനുഗ്രഹമായിരുന്നു എന്ന് വചന സന്ദേശത്തിൽ ബിഷപ് സൂചിപ്പിച്ചു.  ഫാ.തോമസ് കളപ്പുരയ്ക്കൽ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, ഫാ. റോയി മൂലേച്ചാലിൽ എന്നിവർ സമൂഹ ബലിയിൽ സഹകാർമികരായിരുന്നു. സമർപ്പിത ജീവിതത്തിൻ്റെയും വിവാഹ ജീവിതത്തിന്റെയും ജൂബിലി ആഘോഷിക്കുന്നവരെയും, സംസ്ഥാനതലത്തിൽ പുരസ്കാരം നേടിയവരെയും ചടങ്ങിന്റെ ഭാഗമായി ആദരിച്ചു. ഇടവകയുടെ നേതൃത്വത്തിൽ സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ സഹകരണത്തോടെ ഭവന രഹിതർക്ക് വേണ്ടി നിർമിച്ച 3 വീടുകളുടെ താക്കോൽ ചടങ്ങിൽ കൈമാറി. മികച്ച കുടുംബ യൂണിറ്റുകൾക്ക് കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഏർപ്പെടുത്തിയ ബേബി പെരുമാലിൽ മെമ്മോറിയൽ പുരസ്കാരം സെൻ്റ് സെബാസ്റ്റ്യൻസ് , സെൻ്റ് ഹെലേന,ബേദ് ലഹേം യൂണിറ്റുകൾക്ക് സമ്മാനിച്ചു. വചന ജ്വാല, ലോഗോസ് ക്വിസ് വിജയികൾക്ക് കാഷ് അവാർഡും മൊമെൻ്റോയും സമ്മാനിച്ചു . പൊതുസമ്മേളനം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.  ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റൻ്റ് വികാരി ഫാ.ജേക്കബ് തിട്ടയിൽ, പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, സി എം സി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പവിത്ര എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റിമാരായ ബൈജു കുന്നുംപുറത്ത്, സിബി വെട്ടിക്കൽ, ജോൺസൺ പുളിവേലിൽ, ലിതിൻ മുതുകാട്ട്പറമ്പിൽ, വൽസമ്മ കൊട്ടാരം, സണ്ണി പെണ്ണാപറമ്പിൽ,വിപിൻ കടുവത്താഴെ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post