തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. 2022 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്തക്ക വിധമാണ് ഡി.എ അനുവദിച്ചിരിക്കുന്നത്.
ശബള പരിഷ്കരണം നടപ്പിലാക്കിയ സംഘങ്ങളിലെ ജീവനക്കാർക്ക് 6 ശതമാനവും മറ്റ് സംഘങ്ങളിലെ ജീവനക്കർക്ക് ആനുപാതികമായും ക്ഷാമബത്തയിൽ വർധന ലഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് വാർത്താകുറിപ്പിൽ അറിയിച്ചു.
Post a Comment