എടവണ്ണ (മലപ്പുറം): എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്ലസ് ടു വിദ്യാർഥിയായ ആര്യൻ തൊടിക പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ അഷ്റഫിന്റെ മകൻ ഹനീൻ അഷറഫ് (18) ആണ് മരിച്ചത്. ബൈക്കിൽനിന്ന് വീണ ഹനീന്റെ ദേഹത്ത് ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു.
എടവണ്ണ മുണ്ടേങ്ങരയിൽ ഇന്ന് രാവിലെയാണ് അപകടം. തൊട്ടു മുന്നിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കിന് പിറകിൽ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീണു. എതിർദിശയിൽ നിന്നും വന്ന ടിപ്പർ ഇടിച്ച് ഹനീൻ തൽക്ഷണം മരിച്ചു.
Post a Comment