കൂടരഞ്ഞി :
'കേരള സംസ്ഥാനം നിലവിൽ വന്നത് മുതൽ ഇന്ന് വരെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശബള - പെൻഷൻ പരിഷ്കരണം നടത്താത്ത ഏക സർക്കാർ പിണറായി വിജയൻ സർക്കാരാണെന്നും, പെൻഷൻ കാരുടെ ആനുകൂല്യങ്ങൾ പൂർണമായും നിഷേധിച്ച പിണറായി വിജയൻ സർക്കാർ രാജിവെച്ച് ജീവനക്കാരോടും പെൻഷൻകാരോടും മാപ്പ് പറയണമെന്നും കേരള സ്റ്റേറ്റ് പെൻഷനേർസ് അസോസിയേഷൻ തിരുവമ്പാടി നിയോജകമണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  

പ്രായമേറിയ പെൻഷൻകാരുടെ രോഗ ചികിൽസക്ക് ഇൻഷൂറൻസ് ആനുകൂല്യങ്ങൾ ലഭിക്കാത്ത മെഡിസെപ്പ് പദ്ധതി റദ്ദ് ചെയ്യണമെന്ന് സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കവേ കെ.എസ്. എസ്. പി.എ. ജില്ലാ പ്രസിഡണ്ട് പി.എം. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ടി.ടി. റോയ് തോമസ് അധ്യക്ഷം വഹിച്ചു. സ്വാഗതസംഘം ചെയർമാനും, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ സണ്ണി പെരികലംതറപ്പേൽ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം സെക്രട്ടറി സുധാകരൻ കപ്യേടത്ത്, ഖജാൻജി കെ. കെ. അബ്ദുൾ ബഷീർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. മധു, ജില്ലാ കൗൺസിൽ മെമ്പർ സുന്ദരൻ എ പ്രണവം, 
എം.എ. സൗദ, മോളിതോമസ് വാതല്ലൂർ, അഗസ്റ്റിൻ മഠത്തിപറമ്പിൽ, യു.പി. അബ്ദുൾറസാഖ്, കൃഷ്ണൻകുട്ടി കാരാട്ട്, ഡോ.പി.എ.മത്തായി, ജോയ് ജോസഫ് പന്തപ്പിള്ളിൽ, എ.വി.സുഗന്ധി, കെ.പി. സാദിഖലി, പി. ഹരിദാസൻ എന്നിവർ ആശംസ പ്രസംഗം നടത്തി. രാവിലെ 10.30 ന് നിയോജക മണ്ഡലം പ്രസിഡണ്ട് റോയ് തോമസ് സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. നൂറ് കണക്കിന് മെമ്പർമാർ പങ്കെടുത്ത പ്രകടനം കൂടരഞ്ഞി ടൗണിൽ നടത്തപെട്ടു. കെ.എസ്.എസ്.പി.എ ഭാരവാഹികളായ അനിൽകുമാർ പൈക്കാട്ട്, സുബ്രമഹ്ണ്യൻ ചെങ്കോട്ട്, ഇ.പി. ചോയിക്കുട്ടി, കെ. മോഹൻദാസ്, ദേവസ്യ ചൊള്ളാമഠം, ഇ.കെ.രാമചന്ദ്രൻ, എൻ.വി. ജോൺ, കെ.ജെ. ആൻ്റണി, ലൈസമ്മ ജോസ്, ഗീത മനക്കൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.


Post a Comment

Previous Post Next Post