ഓമശ്ശേരി:
ഉരുൾ ദുരിത ബാധിതരെ സഹായിക്കാൻ രൂപീകരിച്ച ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 'വയനാടിനൊരു കൈത്താങ്ങ്'ജനകീയ സമിതി മേപ്പാടിയിലെ വെള്ളാർമല ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ കൈമാറി.ജനകീയ സമിതി പൊതു ജനങ്ങളിൽ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്.ഉരുൾ ദുരന്ത ബാധിതരായ വെള്ളർ മല ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബിൽഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമ്മിച്ച പുതിയ കെട്ടിടത്തിലെ നാലു ക്ലാസ് റൂമുകളാണ് സ്മാർട്ടാക്കുന്നത്.5,35,720 (അഞ്ച് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി എഴുന്നൂറ്റി ഇരുപത് ) രൂപ വിനിയോഗിച്ചാണ് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ വാങ്ങിയത്.മൾട്ടി ടച്ച് സവിശേഷതയുള്ള ഒ.പി.എസ്.സംവിധാനങ്ങളടങ്ങിയ 65 ഇഞ്ച് ബെൻക്യു ഇന്ററാക്റ്റീവ് പാനൽ ബോർഡും അനുബന്ധ ഉപകരണങ്ങളുമാണ് കൈമാറിയത്.ദുരന്തത്തിൽ നഷ്ടമായ വി.എച്ച്.എസ്.ഇ.ലാബുകൾക്ക് അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് 25000(ഇരുപത്തി അയ്യായിരം) രൂപയുടെ ചെക്കും സ്കൂൾ അധികൃതർക്ക് കൈമാറി.ബിൽഡിംഗ് നിർമ്മാണം പൂർത്തീകരിച്ച് സ്കൂൾ അധികൃതർ കത്ത് നൽകിയ അടിസ്ഥാനത്തിലാണ് ജനകീയ സമിതി ഉപകരണങ്ങൾ വാങ്ങി നൽകിയത്.
പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.ജനകീയ സമിതി ചെയർമാൻ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.ജനകീയ സമിതി ജന.കൺവീനർ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.വർ.കൺവീനർ സൈനുദ്ദീൻ കൊളത്തക്കര,കോ-ഓർഡിനേറ്റർ പി.എ.ഹുസൈൻ മാസ്റ്റർ,മേപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാമണി ടീച്ചർ,മേപ്പാടി ഗ്രാമപഞ്ചായത്തംഗങ്ങളായ റംല ഹംസ,പി.വി.സുഹാദ,ജനകീയ സമിതി ഭാരവാഹികളായ ഫാത്വിമ അബു,സീനത്ത് തട്ടാഞ്ചേരി,പി.അബ്ദുൽ നാസർ,ഒ.പി.സുഹറ,സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി എന്നിവർ സംസാരിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ മുനീർ പാതിരിക്കോടൻ,പ്രൻസിപ്പൽ ഇൻ ചാർജ്ജ് ആർ.അനൂപ്,സീനിയർ അസിസ്റ്റന്റ് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ,പി.ടി.എ.പ്രസിഡണ്ട് പി.ജാഫർ,പി.ടി.എ.കമ്മിറ്റി അംഗങ്ങളായ നിമിഷ,ഷഹന,മൻസൂർ,എം.പി.ടി.എ.പ്രതിനിധി അഞ്ജലി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങളും ചെക്കും ഏറ്റു വാങ്ങി.
ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയ സമിതി ഭാരവാഹികൾ വെള്ളാർമല സ്കൂൾ അധികൃതർക്ക് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ കൈമാറുന്നു.

Post a Comment