തിരുവനന്തപുരം :
വർക്കല ക്ലിഫിന് സമീപമുള്ള റിസോർട്ടിൽ തീപിടുത്തം. അപകടത്തിൽ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോർട്ടിലെ മൂന്ന് മുറികൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോർട്ടിൽ തീപിടുത്തമുണ്ടായത്.
ജീവനക്കാർ ചവർ കത്തിക്കുന്നതിനിടെ കൂനയിൽ നിന്ന് തീ പടരുകയായിരുന്നു. റിസോർട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കത്തിനശിച്ച മുറിവിൽ താമസക്കാരായ മറ്റ് വിദേശികളുടെ സാധന സാമഗ്രികളടക്കം ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ

Post a Comment