കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഓൺലൈനായി നിർവഹിച്ചു. രണ്ടുകോടി 36 ലക്ഷം രൂപ മുതൽമുടക്കിൽ 9000 സ്ക്വയർ ഫീറ്റിൽ മൂന്ന് നിലകൾ ആയിട്ടാണ് ബിൽഡിങ്ങിന്റെ നിർമ്മാണം.
താമരശ്ശേരി ഡിവൈഎസ്പി അലവി സി സ്വാഗതം ആശംസിച്ച ചടങ്ങിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത്, വാർഡ് മെമ്പർ ജ്യോതി സന്തോഷ്, കോടഞ്ചേരി സെന്റ് മേരീസ് പള്ളി വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, ഷിജി ആന്റണി,കെ. എം പൗലോസ് രാജേഷ് പി.ആർ, അബ്ദുള്ള തെയ്യപ്പാറ, പി പി ബഷീർ, മാത്യു ചെമ്പോട്ടിക്കൽ, ജയേഷ് ചാക്കോ, ജയ്സൺ മേനാക്കുഴി, പോൾസൺ അറക്കൽ, കെ പി ഓ എ കോഴിക്കോട് റൂറൽ ജോയിൻ സെക്രട്ടറിമാരായ ഗിരീഷ് കെ കെ, ജിജീഷ് കുമാർ ഇ കെ എന്നിവർ ആശംസകൾ നേർന്നു. കോടഞ്ചേരി എസ് എച്ച് ഒ സന്തോഷ് കെ യോഗത്തിന് നന്ദി പറഞ്ഞു.

Post a Comment