ഓമശ്ശേരി:
വെളിമണ്ണ ജി എം യു പി സ്കൂളിൽ ജനപ്രതിനിധി സംഗമവും ജില്ല, ഉപജില്ല മേളകളിലെ കലാ കായിക പ്രതിഭകൾക്ക് അനുമോദനവും നടന്നു. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ അംഗീകാരം നേടിയ അധ്യാപകർക്കുള്ള ഉപഹാരം സമർപ്പണം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഗംഗാധരൻ നിർവഹിച്ചു.
കലാ കായിക പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുനവ്വർ സാദത്ത് പുനത്തിൽ നിർവഹിച്ചു. ഉപജില്ല അറബി കലാമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നതിന് നേതൃത്വം നൽകിയ അധ്യാപകരെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ദാസ് ഉപഹാരം നൽകി ആദരിച്ചു. പിടിഎ പ്രസിഡന്റ് സർതാജ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടെർഫ് നിർമാണ ഫണ്ടിലേക്ക് പി.സി ഷുക്കൂർ, ടി.കെ സാജിർ, പി.സി ഫൈസൽ,റിയാസ് ചിറക്കൽ എന്നിവർ സംഭാവനകൾ നൽകി.
ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം രാധാമണി,പഞ്ചായത്ത് അംഗങ്ങളായ കെ.കെ രാധാകൃഷ്ണൻ, ബുഷ്റ മുഹമ്മദ്, ടി.ടി മനോജ് കുമാർ, ഡി ഉഷാദേവി, കൊടുവള്ളി നഗരസഭ കൗൺസിലർമാരായ മജീദ് പുനത്തിൽ, താഹിറ മണ്ണാരക്കോത്ത്, ഗീതാ സുന്ദരൻ,എ.കെ ഷെരീഫ്, ഇ.പി സജികുമാർ സംസാരിച്ചു. പ്രധാനാധ്യാപകൻ യു.പി അബ്ദുൽ ഖാദർ സ്വാഗതവും എസ് ആർ ജി കൺവീനർ പി യോഗേഷ് നന്ദിയും പറഞ്ഞു.
ഫോട്ടൊ:
വെളിമണ്ണ ജി എം യു പി സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

إرسال تعليق