വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ കവാടത്തിൻ്റെ ഉദ്ഘാടനം താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കുന്നു. മുക്കം നഗരസഭ ചെയർപേഴ്സൺ ചാന്ദ്നി കെ പി താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ ജോസഫ് വർഗീസ് പാലക്കാട്ട് സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി എന്നിവർ സമീപം
ഓമശ്ശേരി :
വേനപ്പാറയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനും പുരോഗതിക്കും കാരണമായ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൻ്റെ 70-ാം വാർഷികത്തിൻ്റെ ഭാഗമായി നിർമാണം ആരംഭിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂൾ കവാടത്തിൻ്റെ ഉദ്ഘാടനം താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൻ ചാന്ദ്നി കെ പി മുഖ്യ പ്രഭാഷണവും താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഹോളി ഫാമിലി ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ വി ജോൺ പിൻസിപ്പാൾ ബിന്ദു മേരി പോൾ, പിടിഎ ഭാരവാഹികളായ ആൻ്റണി ഫ്രാൻസിസ് ഭാവന വിനോദ്, നജുമുദീൻ എ എം , ശ്രുതി എം അധ്യാപകരായ ബിജു മാത്യു ,ബിജില സി കെ സ്കൂൾ ലീഡർ എമിൽ ജോസഫ് ജോസ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ കവാടം നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൂടരഞ്ഞി മറ്റം ആൻഡ് അസോസിയേറ്റ്, വേനപ്പാറ വിലങ്ങപ്പാറ വി സി ജോസ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ മാനേജ്മെൻ്റിൻ്റേയും അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പൂർവ അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ 15 ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച സ്കൂൾ കവാടത്തിൻ്റെ നിർമാണത്തിന് സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി എന്നിവർ നേതൃത്വം നൽകി.


Post a Comment