തിരുവമ്പാടി :
കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രവരി 12 ന് രാവിലെ 10 മണിക്ക് തിരുവമ്പാടിയിലേക്കെത്തുമ്പോഴുള്ള സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി ചേർന്ന തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ ചെയർമാൻ ടി.ജെ കുര്യാച്ചൻ്റെ അധ്യക്ഷതയിൽ തിരുവമ്പാടി വ്യാപാരഭവനിൽ വെച്ച് ചേർന്നു.



ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിക്കും എന്നതിൻ്റെ വ്യക്തമായ സൂചനയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
ശബരിമല ക്ഷേത്രത്തിൽ നടന്ന വൻ സ്വർണ കവർച്ചയിലും, ഭരണ ഉദ്യോഗസ്ഥതലത്തിൽ നടക്കുന്ന അഴിമതിയിലും - കെടുകാര്യസ്ഥതയിലും, സർവ്വ മേഖലകളിലും നടക്കുന്ന പിൻവാതിൽ നിയമനങ്ങളിലും അമർഷമുള്ള ജനം ഇടത്പക്ഷ ഭരണം അവസാനിപ്പിക്കുന്നതിന് യു.ഡി.എഫ് നെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് കൺവെൻഷനിൽ പ്രസംഗിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി.

കൺവെൻഷൻ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സി.കെ. കാസിം ഉൽഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ, ഹമീദ് മുക്കം, ബോസ് ജേക്കബ്, കെ.എ. മോയിൻ ,സുന്ദരൻ എ പ്രണവം, മനോജ് വാഴേ പറമ്പിൽ, അസ്കർ ചെറിയമ്പലം, ജിതിൻ പല്ലാട്ട്, പി.ആർ. അജിത, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, മറിയാമ്മ ബാബു, ഷൗക്കത്തലി കൊല്ലളത്തിൽ, രാമചന്ദ്രൻ കരിമ്പിൽ, ടോമി കൊന്നക്കൻ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, മുജീബ് റഹ്മാൻ, ഹനീഫ ആച്ചപ്പറമ്പിൽ, സുലേഖ അടുക്കത്തിൽ, സോമി വെട്ടുകാട്ടിൽ, മനോജ് മുകുളേൽ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم