സാമൂഹ്യ വിപത്തുകളിൽ നിന്ന് രക്ഷ നേടാൻ സ്പോർട്സിനെ ലഹരിയാക്കി മാറ്റണം
കിഷോർ കുമാർ മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ
വളർന്നുവരുന്ന യുവതലമുറയെ ലഹരികളിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് സ്പോർട്സിനെ ലഹരിയാക്കി മാറ്റണമെന്ന് നമ്മുടെ മൈതാനം കമ്മിറ്റി പരപ്പൻപൊയിൽ നടത്തിയ സ്നേഹവിരുന്നിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ മൈതാനം കമ്മിറ്റിയുടെ അധ്യക്ഷൻ ജെട്ടി അബ്ദുറഹിമാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന് സ്നേഹവീരുന്ന് സംഗമത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു വി എം ഉമ്മർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ കമ്മറ്റി കൺവീനർ റഷീദ് പാലക്ക വിഷയ അവതരണം നടത്തി ബാബു കുടിക്കൽ , ഖദീജ സത്താർ , ബബിത കെ പി ,സൗജ അബ്ദുറഹിമാൻ , സി. മൊയ്തീൻകുട്ടി ഹാജി, എ.പി.മൂസ , എ.പി.ഉസൈൻ ,എം.ടി. അയ ബ് ഖാൻ , വത്സൻ മേടോത്ത്, സി. മുഹ്സിൻ ,എം.ടി. റമീസ്, എ.സി. ഗഫൂർ , കെ.സി. താഹിർ , തച്ചറക്കൽ മുഹമത് കുട്ടി, എ.സി. കുമാർ തുടങ്ങിയവർ സംസാരിച്ചു. നമ്മുടെമൈതാനം കമ്മറ്റിയുടെ ധനശേഖരണാർത്ഥം നടത്തിയ സ്നേഹവിരുന്നിൽ വരുവിൻ Branch കുടുംബത്തിൽ നിന്ന് 15 സെന്റ് സ്ഥലത്തിന്റെ പണം ഓഫർ ചെയ്തു.
പഞ്ചായത്ത് മെമ്പറായ ബാബു കുടുക്കിൽ അദ്ദേഹത്തിന്റെ ബാപ്പയുടെ സ്മരണയിൽ 10 സെന്റ് ഭൂമിയുടെ വില വാഗ്ദാനം ചെയ്തു െമെതാനത്തിന്റെ പൂർത്തീകരണത്തിന് എല്ലാവരും ചേർന്ന് നിൽക്കുമെന്ന പ്രതിജ്ഞയോടെയും അഷ്റഫ് കൊടുവള്ളിയും സുഹൃത്തുക്കളും അവതരിപ്പിച്ച ഗാന വിരുന്നിന് സ്വാഗത കന്മറ്റി കൺവീനർപി.കെ.മുജീബ് നന്ദി പറഞ്ഞ് അവസാനിപ്പിച്ചു.

إرسال تعليق