എളേറ്റിൽ :
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.സോൺ കലോത്സവത്തിൽ ഇംഗ്ലീഷ് ചെറുകഥാ മത്സരത്തിൽ ഒന്നാം നേടിയ എളേറ്റിൽ ഗോൾഡൻ ഹിൽസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി
ദിയ ഹംദാന് കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
യൂണിയന്റെ ഉപഹാരം കോളേജ് പ്രിൻസിപ്പാൾ കെ .ഉസ്മാൻ കോയ മാസ്റ്റർ കൈമാറി.
ചെയർമാൻ സാദിഖലി റിസ് വാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ചന്ദ്രൻ മാസ്റ്റർ സർട്ടിഫിക്കറ്റ് കൈമാറി.
ചടങ്ങിൽ പി.കെ നം ഷീദ്, സൈനബ ടീച്ചർ, അഷ്റഫ് മാസ്റ്റർ, ലക്ഷമണൻ മാസ്റ്റർ, ബിച്ചാൽ മുഹമ്മദ്, മഞ്ചു ടീച്ചർ, യാസീൻ എന്നിവർ സംസാരിച്ചു.

إرسال تعليق