ശ്രേയസ്സ് തുഷാരഗിരി യൂണിറ്റും വിജയ സംഘവും സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാഘോഷം അഞ്ചാം വാർഡ് മെമ്പർ ശ്രീമതി നാൻസി ജോഷി ഉത്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം മുഖ്യസന്ദേശം നൽകി. മേഖല കോർഡിനേറ്റർ ശ്രീമതി ലിസ്സി റെജി, അഞ്ചാം വാർഡ് സി.ഡി.എസ് മെമ്പർ അമ്പിളി സുരേഷ്, യൂണിറ്റ് വൈസ് പ്രസിഡണ്ട് രാജു അമ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ, സി സി എസ് മെമ്പർ, മേഖല കോർഡിനേറ്റർ, സി.ഡി. ഒ എന്നിവരെ  ആദരിച്ചു. സി.ഡി.ഒ ഷിൻസി വർഗ്ഗീസ് സ്വാഗതവും വിജയ സംഘം സെക്രട്ടറി ഷീല ജേക്കബ് നന്ദിയും അർപ്പിച്ചു.

Post a Comment

أحدث أقدم