ഓമശ്ശേരി: 
വെളിമണ്ണയിൽ വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണ്ണം കവർന്നു.വെളിമണ്ണ ജുനൈദിന്റെ ഭാര്യ വീട്ടിൽ കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസമാണ് മോഷണം നടന്നത്.ജുനൈദിന്റ ഭാര്യയുടെയും മകളുടെയും ഏഴ് പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ ആണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസം വീട്ടുകാർ ബന്ധുവീട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് വിവരം അറിയുന്നത്. വൈകീട്ട് 3:15ന് വീട്ടിൽ നിന്നും പോയ വീട്ടുകാർ രാത്രി 8:15ഓടെ മടങ്ങി വന്നു. ഇതിനിടയിലാണ് മോഷണം നടന്നത്. വീടിന്റെ ഉമ്മറത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് ബെഡ് റൂമിലെ അലാമാരയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മോഷ്ടാവ് ആരെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല.താമരശ്ശേരി സിവിൽ പോലീസ് ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വഡും ഫോറൻസിക് വിധക്തരും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫോട്ടോ :
വെളിമണ്ണയിൽ മോഷണം നടന്ന വീട്ടിൽ ഫോറൻസിക് വിധക്തർ പരിശോധിക്കുന്നു.

Post a Comment

أحدث أقدم