കോഴിക്കോട്: അനവസരങ്ങളിൽ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു.

 ഉത്തരവാദപ്പെട്ടവർ അത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിയണം. ഓരോ തെരഞ്ഞെടുപ്പിലും ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് അതത് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അതിൻ്റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത്.

 ഇത്തരം കാര്യങ്ങളിൽ മതത്തിൻ്റെയും രാഷ്ടീയ പാർട്ടികളുടേയും കാഴ്ചപ്പാടുകൾ വ്യത്യസ്ഥമായിരിക്കാം- തങ്ങൾ പറഞ്ഞു.

 വ്യക്തിഹത്യകളിൽ നിന്നും വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും എല്ലാവരും വിട്ടുനിൽക്കേണ്ടതാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


Post a Comment

أحدث أقدم