തിരുവമ്പാടി :
തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ. കാസിമിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തിരുവമ്പാടി ടൗണിൽ സി.കെ. കാസിം ഉൽഘാടനം ചെയ്തു. യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ടി.ജെ കുര്യാച്ചൻ്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ യു.ഡി.എഫ് ചെയർമാൻ വി.ഡി. ജോസഫ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ,ബോസ് ജേക്കബ്, ഷിനോയ് അടക്കാപ്പാറ, ബി.പി. റഷീദ്, ഷൗക്കത്തലി കൊല്ലളത്തിൽ, കെ.ടി. മൻസൂർ, സുന്ദരൻ എ പ്രണവം, പി.എം.മുജീബ് റഹ്മാൻ, ജിതിൻ പല്ലാട്ട്, റോബർട്ട് നെല്ലിക്കാതെരുവിൽ,ടോമി കൊന്നക്കൽ, അസ്കർ ചെറിയമ്പലം, അർജുൻ ബോസ്, ഗിരീഷ് കുമാർ കൽപ്പകശേരി എന്നിവർ സംസാരിച്ചു.

إرسال تعليق