തിരുവമ്പാടി: നിയമസഭാ തിരഞ്ഞെടുപ്പിന്
ദിവസങ്ങൾ മാത്രം ശേഷിക്കെ മലയോരത്തിന് ആവേശമായി മഹിളകളുടെ ബൈക്ക് റാലി.
തിരുവമ്പാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി
ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി
മുക്കം മുൻസിപ്പൽ ഇടതുപക്ഷ മഹിളാ സംഘടനകളുടെ ആഭിമുഖ്യത്തിലാണ്
ബൈക്ക് റാലി സംഘടിപ്പിച്ചത്.
സ്ഥാനാർഥിയുടെ പേരും ചിത്രവും തിരഞ്ഞെടുപ്പ് ചിഹ്നവും ആലേഖനം ചെയ്ത ടീഷർട്ട് ധരിച്ച്, ഇരുചക്ര വാഹനങ്ങളിൽ ചെങ്കൊടി വെച്ചാണ് മഹിളകൾ റാലിയിൽ പങ്കെടുത്തത്.
മുക്കം മിനി പാർക്കിൽ നിന്നാരംഭിച്ച റാലി മണാശ്ശേരി, മുത്താലം, തോട്ടത്തിൻ
കടവ് വഴി സഞ്ചരിച്ച് അഗസ്ത്യൻ മുഴിയിൽ സമാപിച്ചു. ഏരിയ സെക്രട്ടറി കെ.പി.ചാന്ദ്നി, ജോഷില, സന്തോഷ് ബിന്ദു, സലിജ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:
ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി
മുക്കം മുൻസിപ്പൽ ഇടതുപക്ഷ മഹിളാ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ ബൈക്ക് റാലി.


إرسال تعليق