സംസ്ഥാനത്ത് ഉയർന്ന താപനിലയെ പറ്റി മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് നൽകിയ അറിയിപ്പിൽ കേരളത്തിലെ വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു.
പുതിയ അറിയിപ്പ് പ്രകാരം ഈ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ താപനില 40 °C വരെയും കൊല്ലം ജില്ലയിൽ 39°C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും താപനില ഉയർന്നേക്കാം. അതേസമയം ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 °C വരെ എത്തിയേക്കാം.
തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലാകട്ടെ താപനില സാധാരണയെക്കാൾ 4˚C വരെ കൂടി 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. കൂടാതെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം വയനാടും ഇടുക്കിയും ഒഴിച്ച് ഉള്ള ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, വെള്ളിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും അറിയിപ്പ് ഉണ്ട്.

إرسال تعليق