ഓമശ്ശേരി:
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മലയമ്മ റൈഞ്ച്‌ ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾക്ക്‌ അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിൽ പള്ളി-മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പള്ളി-മദ്‌റസ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ മുഖ്യപ്രഭാഷണം നടത്തി.അലവിക്കുട്ടി ഫൈസി പ്രാർത്ഥന നടത്തി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട റൈഞ്ച്‌ പ്രസിഡണ്ട്‌ അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസ പ്രധാനാധ്യാപകൻ കൂടിയായ അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി,ജന.സെക്രട്ടറി ടി.ടി.അബ്ദുൽ അസീസ്‌ മുസ്‌ലിയാർ മലയമ്മ,ട്രഷറർ ജവാഹിർ പി.പി.ഹുസൈൻ ഹാജി വെണ്ണക്കോട്‌,വൈസ്‌ പ്രസിഡണ്ടുമാരായ അബു മൗലവി അമ്പലക്കണ്ടി,വി.പി.അബ്ദുല്ല മുസ്‌ലിയാർ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ പുതിയോത്ത്‌ മഹല്ല് കമ്മിറ്റി ജന.സെക്രട്ടറി ഇൻ ചാർജ്ജ്‌ കെ.ടി.എ.ഖാദർ ഹാജി,വി.പി.യൂസുഫ്‌ ബാഖവി,പി.ടി.മുഹമ്മദ്‌,കെ.എം.നിയാസ്‌ അശ്‌അരി,കെ.എ.ശംസുദ്ദീൻ റഹീമി എന്നിവർ സംസാരിച്ചു.പള്ളി-മദ്‌റസ ജന.സെക്രട്ടറി വി.സി.അബൂബക്കർ ഹാജി സ്വാഗതവും ട്രഷറർ കെ.ടി.ഇബ്രാഹീം ഹാജി നന്ദിയും പറഞ്ഞു.


ഫോട്ടോ:മലയമ്മ റൈഞ്ച്‌ എസ്‌.കെ.ജെ.എം.ഭാരവാഹികൾക്ക്‌ അമ്പലക്കണ്ടിയിൽ നൽകിയ സ്വീകരണ ചടങ്ങ്‌ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم