ഓമശ്ശേരി:
വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സി എം വലിയുള്ളഹീ ആണ്ടു നേർച്ചക്ക് ഇന്ന് തുടക്കമാവും. ഇന്ന് വൈകീട്ട് മൂന്നു മണിക്ക് നടക്കുന്ന മടവൂർ സി എം മഖാമ് സിയാറതോടെ പരിപാടി ആരംഭിക്കും. തുടർന്ന് 5:30ന് നടക്കുന്ന വെളിമണ്ണ മഹല്ല് ഖബ്ർ സിയാറത്തിന് കെ അബു മുസ്ലിയാർ നേതൃത്വം നൽകും.
തുടർന്ന് 6 മണിക്ക് ഇസ്ലാമിക് സർവീസ് സെന്റ്‌ർ പരിസിരത്ത് സ്വാഗത സംഘം ചെയർമാൻ ടി എ അബ്ദുറഹ്മാൻ കുട്ടി ഹജി പതാക ഉയർത്തും.
തുടർന്ന് 7:00മണിക്ക്
നടക്കുന്ന മതപ്രഭാഷണ വേദി
എസ് വൈ എസ് യൂണിറ്റ് വൈപ്രസിഡന്റ് നാഫിഹ് നൂറാനി ഉദ്ഘാടനം ചെയ്യും.എം സി അബ്ദുള്ള കുട്ടി മദനി പ്രാർത്ഥന നിർവഹിക്കും. കേരള മുസ്ലിം ജമാഅത്ത് പുത്തൂർ സർക്കിൾ വൈസ്പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജി അധ്യക്ഷനാകും.
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സെക്രട്ടറി അഹ്മദ് കൗസർ എം സി സ്വാഗതം പറയും. മുഹമ്മദ് അസ്ഹരി പേരോട് മുഖ്യ പ്രഭാഷണം നടത്തും.
നാളെ നടക്കുന്ന സമാപന ദിക്ർ ദുആ ആത്മീയ സമ്മേളനം സി എം വി എം മുഹമ്മദിയ്യ സുന്നി
മദ്രസ സ്വദർ മുഅല്ലിം യൂനുസ് സഖാഫി പയ്യനാട് ഉദ്ഘാടനം ചെയ്യും.അബ്ദുൽ അസീസ് ഹാറൂനി പ്രാർത്ഥന നിർവഹിക്കും.
ഇസ്ലാമിക് സർവീസ് സൊസൈറ്റി പ്രസിഡന്റ് ടി എ അബൂബക്കർ കുട്ടി ഹാജി അധ്യക്ഷനാകും.സൊസൈറ്റി പ്രസിഡന്റ് ഇ കെ മുഹമ്മദ്‌മാസ്റ്റർ സ്വാഗതം പറയും. ദിക്ർ ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകും. തുടർന്ന് അന്നദാനത്തോട് കൂടി പരിപാടി പരിസമാപ്തി കുറിക്കും.

إرسال تعليق