ഓമശ്ശേരി :
അടുത്ത അധ്യയന വർഷം അക്കാദമിക മികവ് വർഷമായി പ്രഖ്യാപിച്ച് വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാനൊരുങ്ങുകയാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂൾ
മികവ് പ്രവർത്തനങ്ങളുടെ ആശയരൂപീകരണത്തിനായി അധ്യാപകരും പി ടി എ, എംപിടി എ ,എസ് എസ് ജി ഭാരവാഹികളും പങ്കെടുത്ത ഏകദിന ശില്പശാല സ്‌കൂളിൽ സംഘടിപ്പിച്ചു.


ശില്പശാലയുടെ ഉദ്ഘാടനം മുക്കം നഗരസഭാ കൗൺസിലർ സുനിത മാത്യു നിർവഹിച്ചു.
ഫാ ജിതിൻ നരിവേലിൽ അധ്യക്ഷത വഹിച്ചു.



മുൻ പ്രധാനാധ്യാപകനായിരുന്ന സി കെ വിജയൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് എം പി ടി എ പ്രസിഡൻ്റ് ശ്രുതി എം അധ്യാപകരായ ബിജു മാത്യു, ഷാനിൽ പി എം ,സിന്ധു സഖറിയ ബിജില സി കെ എന്നിവർ പ്രസംഗിച്ചു.


പ്രഭുൽ വർഗീസ്,എബി തോമസ്, വിമൽ വിനോയി,നിമ്മി കുര്യൻ, ഷബ്ന എം എ,സിസ്റ്റർ ജെയ്‌സി ജെയിംസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم