തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. പ്രോം ടൈം സ്പീക്കറായ ജി. സുധാകരൻ പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുന്നു. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.

എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായതിനു ശേഷം, സഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. 

മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥി. അതേസമയം, സ്പീക്കർ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരിക്കണമോ എന്ന കാര്യത്തിൽ പ്രതിപക്ഷമായ എൽ.ഡി.എഫ് ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

നിയമസഭാ സമ്മേളനത്തിന്റെ തുടർന്നുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മെയ് 29-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. പുതിയ സർക്കാരിന്റെ വരാനിരിക്കുന്ന നയങ്ങളും വികസന പദ്ധതികളും വ്യക്തമാക്കുന്നതായിരിക്കും ഈ പ്രസംഗം.
 

Post a Comment

أحدث أقدم