തിരുവമ്പാടി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) മുക്കം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിം സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർ സമൂഹത്തിന് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
ഉപജില്ലാ പ്രസിഡന്റ് ജോയ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് അലി ഇ.കെ. സ്വാഗതം ആശംസിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹക സമിതിയംഗം ഷാജു പി. കൃഷ്ണൻ, മുക്കം ഉപജില്ലയെ ദീർഘകാലം നയിച്ച മുൻ പ്രസിഡന്റ് ജോളി ജോസഫ് ഉൾപ്പെടെ വിരമിക്കുന്ന പതിനാറോളം അധ്യാപകർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.
വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവ്വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് മുഖ്യപ്രഭാഷണം നടത്തി.
നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം കൈവരിച്ച ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.
കൂടാതെ കെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുധീർ കുമാറിനെയും, സംസ്ഥാന കൗൺസിൽ അംഗം ബേബി സലീനയെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
ഡി.സി.സി. സെക്രട്ടറി ബാബു പൈക്കാട്ടിൽ, ഗ്രാമപഞ്ചായത്തംഗം ബോസ് ജേക്കബ്, കെ.എസ്.എസ്.പി.എ മണ്ഡലം സെക്രട്ടറി സുന്ദരൻ എ പ്രണവം സംസ്ഥാന നിർവാഹക സമിതി അംഗം സുധീർ കുമാർ, റവന്യൂ ജില്ലാ ട്രഷറർ കൃഷ്‌ണമണി, സംസ്ഥാന സമിതി അംഗം ബേബി സലീന, റവന്യൂ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സിജു പി., ഷെറീന ബി., വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് സിറിൽ ജോർജ് , വിദ്യാഭ്യാസ ജില്ല കൗൺസിലർ അബ്ദുൾറബ്ബ് കെ.സി., ഷൺമുഖൻ കെ.ആർ. ലിബീഷ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഉപജില്ലാ ട്രഷറർ ബിൻസ് പി. ജോൺ നന്ദി രേഖപ്പെടുത്തി.

Post a Comment