തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ക്ലീൻ തിരുവമ്പാടി' ക്യാമ്പയിൻ്റെ ഭാഗമായി ആനക്കാംപൊയിൽ അങ്ങാടി ശുചീകരിച്ചു.
ആനക്കാംപൊയിൽ അങ്ങാടിയിൽ നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ സരസ്വതി അധ്യക്ഷത വഹിച്ചു, വാർഡു മെമ്പർ സജ്ന, കുടുംബശ്രീ ഭാരവാഹികളായ മഞ്ജു ഷിബിൻ,ജോസ്ന , സിജി, സുബൈദ, മേഴ്‌സി, വ്യാപരി വ്യവസായി ഏകോപന സമിതി ഭാരവാഹി ജോൺസൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് സലിം, ജെപിഎച്ച്എൻ ജെസി സെബാസ്‌റ്റ്യൻ, എംഎൽഎസ് പി ജീന, ആശവർക്കർ സിജി, നളിനി, സൽമ പോൾ, ഹരിത കർമസേനാംഗങ്ങൾ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
മലയോര മേഖലയിൽ കൊതുകന്യ രോഗങ്ങളായ മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ പൊതുജനങ്ങൾ കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും
പകർച്ചവ്യാധികൾ പിടിപെടുന്നതിന് സാഹചര്യമൊരുക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ ,
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ എന്നിവർ അറിയിച്ചു.


Post a Comment