കോടഞ്ചേരി: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  ക്ലീൻ ഗ്രീൻ ക്യാമ്പയിന് തുടക്കമായി
കോടഞ്ചേരി ബസ്റ്റാൻഡ് പരിസരത്ത് നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു
വൈസ് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി അധ്യക്ഷത അധ്യക്ഷത വഹിച്ചു. 



ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  മിനി സണ്ണി , ക്ഷേമകാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറിയിൽ, വികസനകാര്യ  സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ  റിയാനസ് സുബൈർ ഗ്രാമപഞ്ചായത്ത്  സെക്രട്ടറി സീനത്ത് കെ . കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഹസീന കെ , ഹെൽത്ത് ഇൻസ്പെക്ടർ ഷെൽന ഫ്രാൻസിസ് , പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാലുപ്രസാദ് , വാർഡ് മെമ്പർമാരായ ബേബി വളയത്തിൽ , ജിജി എലിവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, ജ്യോതി സന്തോഷ്,സജിനി രാമൻകുട്ടി, റെജി തമ്പി, നാൻസി ജോഷി, റീന ബിജു,ഹരിത കർമസേന അംഗങ്ങൾ , ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. 
ക്ലീൻ ഗ്രീൻകോടഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല ഉൽഘാടനത്തോടനുബന്ധിച്ച് കോടഞ്ചേരി അങ്ങാടി, പഞ്ചായത്ത് ഓഫീസ് , പോലീസ്‌സ്റ്റേഷൻ , കുടുംബരോഗ്യകേദ്രം, പ്രധാന റോഡുകൾ എന്നിവ ശുചീകരണ പ്രവർത്തനം നടത്തി.

 

Post a Comment

Previous Post Next Post