പുല്ലൂരാംപാറ : 
സെൻറ് ജോസഫ്സ്‌ യുപി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണബലൂണുകൾ കയ്യിലേന്തി നവാഗതർ ഘോഷയാത്രയിൽ അണിനിരന്നു.

തുടർന്ന് നടന്ന യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ കുര്യാക്കോസ് മുകാല അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ  ജോഷി പുല്ലുകാട്ട് ഭദ്രദീപം കൊളുത്തി പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, പിടിഎ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ, 
എം പി ടി എ പ്രസിഡൻറ് ജിൻസ് മാത്യു, അധ്യാപക പ്രതിനിധി അബ്ദുൾ റഷീദ്, സ്റ്റാഫ്‌ സെക്രട്ടറി റോഷിയ ജോസഫ് എന്നിവർ പ്രസംഗിച്ചു. നവാഗതർക്ക്‌ സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. 

ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് തിരുവമ്പാടി നിയോജകമണ്ഡലം  എം എൽ എ സി. കെ. കാസിം സ്പോൺസർ ചെയ്ത സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Post a Comment

Previous Post Next Post