തിരുവമ്പാടി:
പുതുയുഗ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ 2026-27 അധ്യയനവർഷത്തിന് തുടക്കമായി.തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ സി.കെ കാസിം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ തോമസ് നാഗ പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത,വാർഡ് മെമ്പർ മറിയാമ്മ വർക്കി,പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് അരിമ്പ്ര,എം പി ടി എ പ്രസിഡണ്ട് ഫൗസിയ ഷംസു , അസി.മാനേജർ ഫാ. സാവിയോ , സീനിയർ അസിസ്റ്റൻ്റ് ഷോളി ജോൺ എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നു.
വിദ്യാർഥികളായ അൽഫോൻസ സുഭാഷ്, ഇമ്മാനുവൽ സംഗീത് , ഇവാന മരിയ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
അധ്യാപകരായ അരുൺ ജോസഫ്,സിസ്റ്റർ പ്രിൻസി,അബ്ദുറബ്ബ് കെ സി ,ബീന റോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment