കോഴിക്കോട്: സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രയിൽ ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരനാണ് മരിച്ചത്. 

ഇതോടെ ഈ വർഷം ഷിഗല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയും മലപ്പുറം എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുമായ ആർജവ് ആണ് മരിച്ചത്. വയറിളക്കെത്തെത്തുടർന്ന് ഈ മാസം12നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലു കുട്ടികളാണ് ഷിഗല്ല ബാധിച്ച് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ രണ്ടു കുട്ടികളുടെ നില അതീവ ഗരുതരമാണെന്ന് ആരോഗ്യ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. അതിൽ ഒരാളാണ് ഇന്ന് മരിച്ചത്.

സംസ്ഥാനത്ത് ഇതിനകം 135 പേർക്ക് ഷിഗല്ല സ്ഥിരീച്ചതാണ് ആ രോഗ്യ വകുപ്പ് വൈബ്സൈറ്റിൽ കാണിക്കുന്നത്. ഇതിന് പുറമേ 75 പേർ കടുത്ത രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

 സംസ്ഥാനത്ത് ഷിഗല്ല ബാധിച്ചവരുടെ എണ്ണം ഈ വർഷം വൻതോതിൽ വർധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഈർജിതമാക്കി. 

മാലിന്യം കലർന്ന കുടിവെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത ഭക്ഷ‍ണത്തിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളിൽ ഇതിന് അപകടസാധ്യത കൂടുതലാണ്.

Post a Comment

Previous Post Next Post