തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ അധ്യക്ഷനായിരുന്നു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ മനോജ് വാഴേപ്പറമ്പിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജോൺസൺ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സരസ്വതി, സജ്‌ന മുഹമ്മദലി, ഷീന, ജോഷി പുല്ലുകാട്ട്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സുമം ടീച്ചർ
പി.ടി.എ. പ്രസിഡന്റ് അഞ്ജു വർഗ്ഗീസ്, എസ്.എം.സി. ചെയർമാൻ ഷെൽബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് സുജ അനൂപ്, മുൻ പ്രധാനാധ്യാപകൻ ജോസ് വി.റ്റി. എന്നിവർ സംസാരിച്ചു.
എസ്.ആർ.ജി. കൺവീനർ ജോസ്ന അശോക് പുകയില വിരുദ്ധ, സൈബർ സുരക്ഷാ ബോധവൽക്കരണ പ്രതിജ്ഞകൾ ചൊല്ലിക്കൊടുത്തു.പി ടി എ ഭാരവാഹികളായ അരുൺ ബാലകൃഷ്ണൻ സുമീറ, സാജിദ, രമ്യ തുടങ്ങിയവർ ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുത്തു.
വിദ്യാർത്ഥികൾക്ക് ബാഗ്,നോട്ടുപുസ്തകങ്ങൾ , തൊപ്പി, മറ്റു പഠനോപകരണങ്ങൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു .പായസം, മധുരപലഹാരം വിതരണം നടത്തി.ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ജി സ്വാഗതവും സ്‌റ്റാഫ്
സെക്രട്ടറി സിറിൽ ജോർജ്ജ് നന്ദിയും പറഞ്ഞു.

Post a Comment