കൊടുവള്ളി:
മാനിപുരം എ.യു.പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ  സംഘടിപ്പിച്ചു. കൊടുവള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാബിയ അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു . 

പി .ടി .എ പ്രസിഡണ്ട് പി.നൗഫൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.സതി സ്വാഗതം പറഞ്ഞു. 


കൊടുവള്ളി നിയോജകമണ്ഡലം എം.എൽ.എ ശ്രീ പി.കെ. ഫിറോസ് നൽകിയ സമ്മാനം പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് വിതരണം ചെയ്തു. 

സൈബർ സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും നടത്തി.

 സ്കൂൾ മാനേജർ എം സൂരജ്, സ്റ്റാഫ് സെക്രട്ടറി പി. സിജു, സീനിയർ അസിസ്റ്റൻറ് കെ.പി.സുലൈഖ, വികസന സമിതി ചെയർമാൻ ദിനേശ് കുമാർ, പി.അനീസ്, പി.ടി.എ വൈസ് പ്രസിഡൻറ് പി.ബാബു, എസ്.ആർ.ജി കൺവീനർ കെ.സി ശോഭന, മോഹനൻ മാസ്റ്റർ, ടി.പി.ഇബ്രാഹിം, ഷാജഹാൻ അലി അഹമ്മദ്,
കെ.ശ്രീകല, ആർ.എസ്.ശില്പ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post