വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്‌കൂൾ അങ്കണത്തിൽ നിർമിച്ച മൾട്ടി പർപ്പസ് കോർട്ടിൻ്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ  സി കെ കാസിം നിർവഹിക്കുന്നു.

ഓമശ്ശേരി :
കായിക മേഖലയുടെ വളർച്ചയ്ക്കായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്‌കൂളിൽ വിവിധോദ്ദേശ്യ കളിസ്ഥലം നിർമിച്ചു.
ലിറ്റിൽ ഫ്ലവറിലെ സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തിൽ രണ്ടര ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച മൾട്ടിപർപ്പസ് കോർട്ടിൻ്റെ ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ സി കെ കാസിം നിർവഹിച്ചു.
ഗുണമേന്മയുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്‌കൂൾ പൊതുവിദ്യാലയങ്ങൾക്കൊരു മികച്ച മാതൃകയാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.
സ്‌കൂൾ മാനേജർ ഫാ സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് എം പി ടി എ വൈസ് പ്രസിഡൻ്റ് ജാസ്മിൻ അധ്യാപകരായ ഷാനിൽ പി എം , ബിജു മാത്യു, വിമൽ വിനോയി, സുനീഷ് ജോസഫ്,സിന്ധു സഖറിയ വിദ്യാർഥി പ്രതിനിധി ശ്രിയ വിനോദ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post