കോടഞ്ചേരി :
മൈക്കാവ് കരിമ്പാല കുന്നിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ ആൻഡ് റീ ഹാബിലേഷൻ സെന്ററിൽ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ പിടിഎ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവേശന ഉത്സവം സംഘടിപ്പിച്ചു.
പ്രവേശന ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷമാരായ റിയാന സുബൈർ,മിനി സണ്ണി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിതകുമാരി കെ, മൈക്കാവ് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ബെന്നി തോമസ്, തമ്പി പറ കണ്ടത്തിൽ ഡോമിനിക് മടതാളി, നീതു വി കെ, ജോമോൾ ടി കെ എന്നിവർ പ്രസംഗിച്ചു.

إرسال تعليق