തിരുവനന്തപുരം :
കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ (കീം) ഫലം പ്രഖ്യാപിച്ചു. എൻജിനീയറിങിൽ 96,747 പേർ പരീക്ഷ എഴുതിയതിൽ 79,788 പേർ വിജയിച്ചു.
എറണാകുളം അയ്യംപുഴ കാച്ചപ്പിള്ളി ഹൗസിൽ റോഷൻ രാജുവിനാണ് എൻജിനീയറിങിൽ ഒന്നാം റാങ്ക്.
കണ്ണൂർ ചെറുവഞ്ചേരി മണിയാറ്റപ്പറമ്പിൽ ധ്യാൻ തേജ് മണപ്പാട്ടിക്ക് രണ്ടാം റാങ്കും തൃശൂർ എരവത്തൂർ കോഴിപ്പിള്ളിൽ ഹൗസിൽ കെ.ആർ. വിസ്മയയ്ക്കു മൂന്നാം റാങ്കും ലഭിച്ചു.
ഫാര്‍മസിൽ തൃശൂർ പോട്ട കൊഞ്ചത്ത് വീട്ടിൽ വിനായക് നാരായണനാണ് ഒന്നാം റാങ്ക്. തൃശൂർ ഒല്ലൂർ അക്കര വീട്ടിൽ ജെസൈ ജസ്റ്റിന് രണ്ടാം റാങ്കും മലപ്പുറം കവനൂർ നടുക്കണ്ടിയിൽ വീട്ടിൽ ദിയ എ.എൻ.ഫാത്തിമയ്ക്ക് മൂന്നാം റാങ്കും ലഭിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി മന്ത്രി റോജി എം.ജോൺ വിജയികളെ അഭിനന്ദിച്ചു.
ഫലമറിയാൻ– https://cee.kerala.gov.in

إرسال تعليق