തിരുവമ്പാടി:
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും , പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് നിറസാന്നിധ്യമായ ലിസി സിസ്റ്ററെ ആദരിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മില്ലി മോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം മണ്ഡലം ചെയർമാൻ പി സിജു അധ്യക്ഷതവഹിച്ചു
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം ജില്ലാ ചെയർമാൻ അബ്ദു കോയങ്ങോറൻ അനുസ്മരണ പ്രഭാഷണം നടത്തി.
ടി ജെ കുര്യാച്ചൻ, ടോമി കൊന്നക്കൽ, ടി എൻ സുരേഷ്, ബിജു എണ്ണാർ മണ്ണിൽ, റോബർട്ട് നെല്ലിക്കാത്ത തെരുവിൽ, രാജു പൈമ്പള്ളി,ജോഷി പുല്ലുകാട്ടിൽ, മറിയാമ്മ ബാബു, മേഴ്സി പുളിക്കാട്ടിൽ, ജോർജ് തെങ്ങുമൂട്ടിൽ, സോമി വെട്ടുക്കാട്ടിൽ, ബിനു പുതുപ്പറമ്പിൽ, പുരുഷൻ, ലിബിൻ മണ്ണും പ്ലാക്കൽ, വിജീഷ് മാലിയിൽ, യു.സി മറിയം തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു

Post a Comment