പുല്ലൂരാംപാറ :ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും ലഹരി വസ്തുക്കളെ പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടത്തുന്ന നാർക്കോട്ടിക് ഹണ്ട് ക്യാമ്പയിൻ്റെ ഭാഗമായി പുല്ലൂരാംപാറ സെൻ്റ്.ജോസഫ്സ് യുപി, ഹൈസ്കൂളുകൾ സംയുക്തമായി 'തൂഫാൻ കിക്ക്' സംഘടിപ്പിച്ചു.

 സ്‌കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. അരുൺ തുറവക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻ്റർനാഷണൽ സ്വർണ്ണ മെഡൽ ജേതാവ്  റോബർട്ട് ജോസഫ്  നടത്തിയ ഉദ്ഘാടന കിക്കോടെ പരിപാടിക്ക് തുടക്കം കുറിച്ചു.

ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ.വി.ജോൺ, യുപി സ്‌കൂൾ പ്രധാനാധ്യാപിക സി. ലിൻസി തോമസ് , കായികാധ്യാപകൻ എഡ്വേഡ് പി.എം എന്നിവർ സംസാരിച്ചു. 

പദ്ധതിയുടെ ഭാഗമായി വിവിധ ടീമുകളായി നടത്തിയ ഫുട്ബോൾ ഷൂട്ടൗട്ടും  ഫ്ലാഷ് മോബുകളും സൗഹൃദ മത്സരങ്ങളും വിദ്യാർഥികളിൽ വലിയ ആവേശം സൃഷ്‌ടിച്ചു.

 അധ്യാപകരായ ജോസഫ് ജോർജ്ജ്,ബിജു വി. ഫ്രാൻസിസ്, സി. സെൽമ തോമസ് ,ജിഷി മാത്യു, ലിഡിയ മാത്യു, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم