കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചും നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശത്തിനെതിരെ കവി കെ സച്ചിദാനന്ദൻ. ലജ്ജാകരമായ പ്രസ്താവനകൾ പിൻവലിക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനങ്ങൾക്കാണ് കൂലി കൊടുക്കുന്നത്. നിരക്കിനനുസരിച്ചോ ചിലപ്പോൾ അതിൽ കുറവോ ആണ് നൽകുന്നത്.


മലയാളികൾ മറ്റു ദേശങ്ങളിൽ പോയി തൊഴിലെടുക്കുന്നത് കൊണ്ടാണ് മലയാളികൾ കഴിഞ്ഞുപോകുന്നതെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണിഎടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു.

ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും മുഖ്യമന്ത്രി ഓർക്കണമായിരുന്നു. തികച്ചും ലജ്ജാകരമായ പ്രസ്താവനയാണ് വി ഡി സതീശൻ നടത്തിയതെന്നും, പിന്‍വലിക്കേണ്ടതാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. കേരളത്തിലെ നിർമാണ മേഖലയിലാകെ ഇതരസംസ്ഥാന തൊഴിലാളികളാണെന്നും, കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ ‘റിവേഴ്സ് റെമിറ്റൻസ്’ ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post