തിരുവമ്പാടി:
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ റോവർ ആൻഡ് റേഞ്ചർ വിഭാഗം യുദ്ധത്തിനെതിരെ ശക്തമായ സന്ദേശം പകർന്നു.
സമാധാനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകങ്ങളായ നൂറുകണക്കിന് 'സഡാക്കോ കൊക്കുകളെ' (Origami Cranes) നിർമ്മിച്ചും, യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന പോസ്റ്ററുകൾ തയ്യാറാക്കിയും ചിത്രങ്ങൾ വരച്ചും വിദ്യാർത്ഥികൾ ഇരകളെ അനുസ്മരിച്ചു.
സ്കൂളിലെ വായനശാലയിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ വിപിൻ ഇ എം സെബാസ്റ്റ്യൻ തിരി തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിദ്യാർത്ഥികൾ നിർമ്മിച്ച കൊക്കുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു.
യുദ്ധം മനുഷ്യരാശിക്ക് വരുത്തിവെക്കുന്ന വിപത്തുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുകയും, സമാധാനത്തിന്റെ പാത പിന്തുടരാൻ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ചടങ്ങിൽ റോവർ സ്കൗട്ട് ലീഡർ മനു ബേബി, റേഞ്ചർ ലീഡർ ലിൻഡ തോമസ് എന്നിവർ നേതൃത്വം നൽകി.
റോവർ ആൻഡ് റേഞ്ചർ യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ഈ സ്മരണാഞ്ജലിയിൽ സജീവമായി പങ്കെടുത്തു. ഷാരോൺ റോസ് ജോഷി,അഭിനവ് കെ മനോജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

إرسال تعليق